കരുനാഗപ്പള്ളി : തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ കരുനാഗപ്പള്ളി ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടത്തിയ കൺവെൻഷൻ ദേവസ്വം ബോർഡ് മുൻ മെമ്പർ കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കരുനാഗപ്പള്ളി ഗ്രൂപ്പിലെ ജീവനക്കാരുടെ മക്കളെ സംസ്ഥാന ജനറൽ സെക്രട്ടറി ജി. വാസുദേവൻ നമ്പൂതിരിയും ദേവസ്വം ബോർഡിലെ മുൻ ജീവനക്കാരെ സംസ്ഥാന പ്രസിഡന്റ് എൻ. രാമനും അമുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് ആർ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ മുൻ പ്രസിഡന്റ് ആർ. ഷാജി ശർമ്മ മുഖ്യാതിഥിയായിരുന്നു. പെൻഷണേഴ്സ് വെൽഫെയർ സഹകരണ സംഘം പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷാജി ശർമ്മയെ ജീവനക്കാർ തിടമ്പിന്റെ ഉപഹാരം നൽകി ആദരിച്ചു. കരുനാഗപ്പള്ളി അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ബി. മധുസൂദനൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സബ് ഗ്രൂപ്പ് കമ്മിറ്റി സെക്രട്ടറി സി. സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി സി.ആർ. റോബിൻ, ടി. ചന്ദ്രൻ ,അമ്പലപ്പുഴ ആർ. ഹരികുമാർ, എസ്. ആദർശ്, ഹരിദാസ്, ശശിധരൻ നായർ, ഷൈലേഷ്, കൃഷ്ണപ്രസാദ്, ബിനേഷ്, രാജേഷ് വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.