photo
മോട്ടോർ തൊഴിലാളികൾ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം വി.ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: മോട്ടോർ വെഹിക്കിൾ അമന്റ്‌മെന്റ് ബില്ല് വീണ്ടും രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ആൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) ദേശവ്യാപകമായി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കരുനാഗപ്പള്ളിയിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷറഫുദ്ദീൻ മുസ്ലിയാർ , ഡി. മുരളീധരൻപിള്ള, ജി. ബാബു, ബഷീർ, പി. സത്യൻ, സതിലാൽ എന്നിവർ സംസരിച്ചു.