കരുനാഗപ്പള്ളി : എസ്.എൻ.ഡി.പി യോഗം പാവുമ്പ തെക്ക് 281-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.
ശാഖാ പ്രസിഡന്റ് പത്മാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി മുരളീധരൻ ക്യാഷ് അവാർഡും മൊമന്റോയും വിതരണം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം സുഭാഷ്, കമ്മിറ്റി അംഗങ്ങളായ ശകുന്തള, ചന്ദ്രവതി, പ്രസന്ന, ശിവദാസൻ, ദേവരാജൻ, അഖിൽ മോഹൻ, ശങ്കരൻ കുട്ടി എന്നിവർ സംസാരിച്ചു.