kdf
കെ.ഡി.എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ദളിത് ക്രൈസ്‌തവരെ ഒ.ഇ.സി വിഭാഗത്തിൽ നിന്ന് മാറ്റി സാമ്പത്തിക സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ നീക്കത്തെ ചെറുക്കുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ഇ.സി ലിസ്റ്റിൽ നിന്ന് പുറത്താക്കിയാൽ വിഭ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഇതര ആനുകൂല്യങ്ങൾ എന്നിവ നഷ്ടപ്പെടും. ഇതോടെ പട്ടികവിഭാഗത്തെപ്പോലെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന ദളിത് ക്രൈസ്‌തവർ വിദ്യാഭ്യാസ മേഖലയിൽ നിന്ന് എന്നേക്കുമായി പുറത്താകുമെന്നും പി.രാമഭദ്രൻ പറഞ്ഞു.

കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി രാജൻ വെമ്പിളി അദ്ധ്യക്ഷത വഹിച്ചു. ആർ.ദിനകരൻ, എസ്.പ്രഹ്ലാദൻ, എസ്.പി.മഞ്ജു, എ.കെ.വേലായുധൻ, റെജി പേരൂർക്കട തുടങ്ങിയവർ പ്രസംഗിച്ചു.

തൃശൂരിൽ നിന്നുള്ള എ.എസ്.രാമചന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡന്റായും മലപ്പുറത്തെ സുധീഷ് പയ്യനാടിനെ കെ.ഡി.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റായും പി.കെ.ഗീതാകൃഷ്ണൻ, സുബ്രഹ്മണ്യൻ പാണ്ടിക്കാട് എന്നിവരെ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായും കെ.പി.സുകുവിനെ തൃശൂർ ജില്ലാ പ്രസിഡന്റായും സമ്മേളനം തിരഞ്ഞെടുത്തു. കെ.ഡി.എഫ് സംസ്ഥാന സമ്മേളനം ആഗസ്റ്റ് 11ന് കോട്ടയത്ത് നടത്തും.