ചവറ : വൈസ് മെൻ ഇന്റർനാഷനൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൺ സോൺ II, ഡിസ്ട്രിക്ട് VIന്റെ ഭാരവാഹികളുടെയും ചവറ വൈസ്‌മെൻ ക്ലബ് ഭാരവാഹികളുടെയും സ്ഥാനാരോഹണ ചടങ്ങ് ചവറ ബേബി ജോൺ ഷഷ്ടി പൂർത്തി മെമ്മോറിയൽ ഒാഡിറ്റോറിയത്തിൽ നടന്നു. മുൻ എം.പി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് ഉദ്‌ഘാടനം ചെയ്തു. എൻ. വിജയൻ പിള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വൈസ്‌മെൻ നേതാക്കളായ അജിത് ബാബു, അഡ്വ. എ. ഷാനവാസ് ഖാൻ, വഴുതാനത്ത് ബാലചന്ദ്രൻ, മാമ്മൻ ഉമ്മൻ, അഡ്വ. സതീഷ് കുമാർ, ചന്ദ്രമോഹൻ, രാജസേനൻ തുടങ്ങിയവർ പങ്കെടുത്തു. ഡിസ്ട്രിക്ട് ഗവർണർ വൈസ്‌മെൻ അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ, ഡിസ്ട്രിക്ട് സെക്രട്ടറി വൈസ് മെൻ ആൽബർട്ട് എഫ്. ഡിക്രൂസ്, ട്രഷറർ ശാന്തറാം, ബുള്ളറ്റിൻ എഡിറ്റർ ജി. സുനിൽ കുമാർ, വൈസ് ഗൈമാരായ ഗൗതമൻ, സുരേഷ് ബാബു, ചവറ ക്ലബ് പ്രസിഡന്റ് ബി. ശശിബാബു, സെക്രട്ടറി ഫ്രെഡി ഫെറിയ, ട്രഷറർ ജെറോം നെറ്റോ, ബുള്ളറ്റിൻ എഡിറ്റർ ഉണ്ണി ജോർജ്, അമർ പ്രശാന്ത്, പ്രസിഡന്റ് ഷീലാകുമാരി, സെക്രട്ടറി മേരി ഷൈല ഫെറിയ, ട്രഷറർ ഹെലൻ മേരി തോട്ടുവാൽ, കോ ഓർഡിനേറ്റർ സിബിൾ ജോർജ് എന്നിവരുടെ സ്ഥാനാരോഹണമാണ് നടന്നത്.