പുനലൂർ: നഗരസഭയിലെ കലയനാട് ഗ്രേസിംഗ് ബ്ലോക്ക് പട്ടിക ജാതി നഴ്സറി സ്കൂളിന് വേണ്ടി പുതുതായി പണികഴിപ്പിച്ച സ്കൂൾ കെട്ടിടം മന്ത്രി കെ. രാജു നാടിന് സമർപ്പിച്ചു. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുഭാഷ് ജി. നാഥ്, വി. ഓമനക്കുട്ടൻ, എസ്. സുജാത, അംജത്ത് ബിനു, കൗൺസിലർമാരായ കെ.എ. ലത്തീഫ്, സുനിതാ ബാബു, യമുന സുന്ദരേശൻ, മുൻ വൈസ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, എസ്. രാജേന്ദ്രൻ നായർ, ഡി. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.