ചാത്തന്നൂർ: മലയാള ഐക്യവേദി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ നൂറാം വാർഷികാഘോഷവും പി. രമണിക്കുട്ടിയുടെ 'വൈദേഹി പറഞ്ഞത്' നോവലിന്റെ പ്രകാശനവും ചാത്തന്നൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. ഡോ. മുഞ്ഞിനാട് പദ്മകുമാർ പുസ്തകം പ്രകാശനം ചെയ്തു. മടന്തകോട് രാധകൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി.
ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ കടയ്ക്കോട് യോഗം ഉദ്ഘാടനം ചെയ്തു. അടുതല ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജി. ദിവാകരൻ, സന്തോഷ് പ്രിയൻ, ആർട്ടിസ്റ്റ് ദീപക്, എ. അജയകുമാർ എന്നിവർ സംസാരിച്ചു. കഥാകൃത്ത് എ. ദേവരാജൻ, ചിത്രകാരി അനവദ്യ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.
ആഘോഷത്തോടനുബന്ധിച്ചു നടന്ന കവിസമ്മേളനം നൗഷാദ് പത്തനാപുരം ഉദ്ഘാടനം ചെയ്തു. അജയൻ കൊട്ടറ അദ്ധ്യക്ഷത വഹിച്ചു. വിജയൻ ചന്ദനമാല, പ്രിയദർശൻ, രാജൻ മടയ്ക്കൽ, നെടുങ്ങോലം വിജയൻ, ഷീല ജലധരൻ, ഹരിദാസ് സരംഗി, സി.പി. സുരേഷ്കുമാർ, ജി.ആർ. രഘുനാഥ് എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി. ഷൈജു സ്വാഗതവും സുബിൻ ബാബു നന്ദിയും പറഞ്ഞു.