കൊട്ടിയം: ഇരവിപുരം മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കാൻ എം.എൽ.എ നടപടി സ്വീകരിക്കുന്നില്ലെന്ന് എ.എ. അസീസ് പറഞ്ഞു. ഇരവിപുരം തീരദേശ മേഖലകളിൽ പുലിമുട്ട് സ്ഥാപിക്കുന്നതിൽ എം.എൽ.എ കാലതാമസം വരുത്തുന്നതായി ആരോപിച്ച് യു.ഡി.എഫ് ഇരവിപുരം, കൊല്ലൂർവിള മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരവിപുരം കാവൽപ്പുരയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുലിമുട്ടുകളുടെ നിർമ്മാണത്തിലും എം.എൽ.എയുടെ സമീപനം സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഇരവിപുരം മണ്ഡലം കൺവീനർ കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രൻ, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, ആദിക്കാട് ഗിരീഷ്, ബ്ലോക്ക് പ്രസിഡന്റ് മണിയംകുളം ബദറുദീൻ, മഷ്കൂർ, സജി ഡി. ആനന്ദ്, ആദിക്കാട് മനോജ്, പൊന്നമ്മ മഹേശ്വരൻ, സുമിത്ര, ഇ.എ. കലാം, എ.കെ. അഷ്റഫ്, എ.എം. അൻസാരി, ഷുഹാസ്, കെ. ബിഷഹാൽ, അഹമ്മദ് ഉഖൈൽ, അനൂപ്കുമാർ, കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.