കൊല്ലം: വായനപക്ഷാചരണത്തിന്റെ ഭാഗമായി മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഇരവിപുരം ഗവ. ന്യൂ എൽ.പി സ്കൂളിൽ ലിറ്റിൽ ലൈബ്രറി സ്ഥാപിച്ചു. ആവശ്യമായ പുസ്‌തകങ്ങൾ പ്രഥമാദ്ധ്യാപിക വി. സിന്ധുവിന് കൈമാറി. എൽ.ആർ.സി സെക്രട്ടറി ഷാജിബാബു, പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, എസ്.എം.സി ചെയർമാൻ അജികുമാർ, സതീഷ്‌കുമാർ, എൽ.ആർ.സി ഭരണസമിതി അംഗങ്ങളായ രാജു കരുണാകരൻ, ഗിരിപ്രേം ആനന്ദ്, ചന്ദ്രൻ, സുബിൻ എന്നിവർ പങ്കെടുത്തു.