ഓച്ചിറ: കേരളത്തിലെ വികസനത്തിന്റെ എല്ലാ മേഖലകളും തകർത്ത പിണറായി സർക്കാർ പി.എസ്.സിയുടെ വിശ്വാസ്യത ഇല്ലാതാക്കി യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡോ. ജി. പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ഒ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.എസ്. വിനോദ്, തൊടിയൂർ രാമചന്ദ്രൻ, കെ. കെ. സുനിൽകുമാർ, എം. എസ്. ഷൗക്കത്ത്, നീലികുളം സദാനന്ദൻ, ആർ. രാജേഷ്‌കുമാർ, എൻ. കൃഷ്ണകുമാർ, അൻസാർ മലബാർ, ഓച്ചിറ താഹ, ഹസൻ കുഞ്ഞ്, ബി. സെവന്തികുമാരി, അമ്പാട്ട് അശോകൻ, കയ്യാലത്തറ ഹരിദാസ്, എസ്. രാജിനി, ജയ് ഹരി തുടങ്ങിയവർ സംസാരിച്ചു.