vimala
കാരംകോട് വിമല സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ളാസ് ഫാ. അഗസ്റ്റിൻ വാഴവിള ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കാരംകോട് വിമല സെൻട്രൽ സ്കൂളിലെ ഹെൽത്ത് ക്ലബിന്റെയും ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ വിമല സെൻട്രൽ സ്‌കൂളിൽ ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂൾ ഡയറക്ടർ ഫാ. അഗസ്റ്റിൻ വാഴവിള ഉദ്‌ഘാടനം ചെയ്തു. 'ഇന്ന് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ', 'മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗം', 'ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് മൂലമുള്ള പ്രശ്നങ്ങൾ' എന്നീ വിഷയങ്ങളിൽ സ്‌കൂൾ പ്രിൻസിപ്പൽ ടോം മാത്യു, ഗൈനക്കോളജിസ്റ്റ് ഡോ. ദേവിക, സൈക്കോളജിസ്റ്റ് ഡോ. കൃഷ്ണവേണി, കൗൺസിലർ അഞ്ജു എന്നിവർ ക്ലാസെടുത്തു.

വൈസ് പ്രിൻസിപ്പൽ ജെ. ജോൺ, ഹെൽത്ത് ക്ലബ് കോ ഓർഡിനേറ്റർ എസ്.എസ്. ലിയ എന്നിവർ സംസാരിച്ചു. എച്ച്.എ. ദേവനന്ദ നന്ദി പറഞ്ഞു.