krishi
മരുതമൺപള്ളി കോഴിക്കോട് ഏലാകളിലെ തരിശുനിലങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ നെൽകൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ നിർവ്വഹിക്കുന്നു

ഓയൂർ: വർഷങ്ങളായി തരിശുനിലമായിക്കിടന്ന പൂയപ്പള്ളി പഞ്ചായത്തിലെ കോഴിക്കോട് ഏലാകളിലെ രണ്ടേക്കർ സ്ഥലം വിളനിലമാക്കി തൊഴിലുറപ്പ് തൊഴിലാളികൾ. പാട്ടത്തിനെടുത്ത പാടത്ത് കാടും പുല്ലും വെട്ടിമാറ്റി ഉഴുതുമറിച്ച് നെൽക്കൃഷിയിറക്കി. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ കൃഷിയിറക്ക് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ വേണുഗോപാൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനു, വി.ഇ.ഒ ശ്രീജിത്ത്, ഓവർസിയർ വിനോദ്, കൃഷി ഓഫീസർ ലാലി, ബിന്ദുമാത്യു എന്നിവർ പങ്കെടുത്തു.