ഏരൂർ: കേരളാ സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ ഏരൂർ യൂണിറ്റ് കൺവെൻഷൻ പെൻഷൻ ഭവനിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ആർ. വാമദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ബ്ലോക്ക് കമ്മിറ്റി രക്ഷാധികാരി എം.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി. രാജുക്കുട്ടി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. ഗോപാലകൃഷ്ണപിള്ള സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു. സാംസ്‌കാരിക സമിതി കൺവീനർ ഡോ. തേവന്നൂർ മണിരാജ്, സാന്ത്വന കമ്മിറ്റി കൺവീനർ കെ. സുകുമാരൻ, ബ്ലോക്ക് അംഗങ്ങളായ ആർ. ബാലകൃഷ്ണപിള്ള, കെ. പരമേശ്വരൻ നായർ, കെ. മോഹനൻ, പി.കെ. രവീന്ദ്രൻ, ജി. വിശ്വസേനൻ, ജെ. സത്യഭാമ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി മോഹനൻ സ്വാഗതവും കെ. രാജൻ നന്ദിയും പറഞ്ഞു.