കൊട്ടാരക്കര: എം.സി റോഡിൽ കലയപുരത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവം. പത്തനംതിട്ട പ്ലാക്കാനം കണ്ണംകര വീട്ടിൽ അജയകുമാറിനാണ് (37) പരിക്കേറ്റത്. സാരമായി പരിക്കേറ്റ അജയകുമാറിന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എയർപോർട്ടിൽ പോയി മടങ്ങുകയായിരുന്നു അജയകുമാർ. കാറിൽ മറ്രാരും ഉണ്ടായിരുന്നില്ല. അടൂരിൽ നിന്നും കൊട്ടാരക്കരയിലേക്ക് വന്ന സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.