കല്ലുവാതുക്കൽ: വിലവൂർക്കോണം ഡി.എം.ജെ യു.പി സ്‌കൂളിൽ സംസ്ഥാന കാർഷിക വികസന കാർഷിക ക്ഷേമവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം സ്‌കൂൾ കാർഷിക ക്ലബിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'മണ്ണിന്റെ പുണ്യം' പ്രോജക്ട് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അംബികാകുമാരി അമ്മ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗോപിനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ധന്യ പദ്ധതി വിശദീകരണം നടത്തി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു, വാർഡ് മെമ്പർ കൃഷ്ണ ലേഖ, തസ്‌ലീമ, ബി.ആർ.സി ട്രെയിനർ ഉഷാ നായർ, ശശികുമാരൻ പിള്ള, ജസ്റ്റിൻ ജയിംസ്, സന്തോഷ് കുമാർ, ഷാജൻ ജോർജ്, ഗേൾസി ജേക്കബ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി എബ്രഹാം സ്വാഗതവും എസ്.ആർ.ജി കൺവീനർ ജി. സുജ നന്ദിയും പറഞ്ഞു.