child-abuse

കൊ​ട്ടി​യം: അം​ഗൻ​വാ​ടി​യിൽ പ്ര​വേ​ശ​ന​ത്തി​ന് എ​ത്തി​യ ബാ​ലി​ക​യു​ടെ ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ പാ​ടു​കൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തിൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ്. ബാ​ലി​ക​യെ മു​ത്ത​ച്ഛന്റെയും മു​ത്ത​ശ്ശി​യു​ടെയും സം​ര​ക്ഷ​ണ​യിൽ വി​ടാൻ ചൈ​ൽഡ് വെൽ​ഫ​യർ ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി ചെ​യർ​മാൻ കെ.പി. സ​ജിനാ​ഥ് അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രവേശനത്തിനെത്തിയ നാലുവയസുള്ള കു​ട്ടി​യു​ടെ ശരീരമാസകലം പൊള്ളലേറ്റ പാടുകൾ കണ്ടതിനെ തുടർന്നാണ് കൊട്ടിയത്തെ അം​ഗൻ​വാ​ടി അധികൃതർ പൊലീസിൽ വിവരം അറിയിച്ചത്. കുഞ്ഞിന്റെ അമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം രണ്ട് വർഷമായി കുഞ്ഞ് കാക്കനാട്ടെ ശിശുഹോമിലായിരുന്നു.ഇക്കഴിഞ്ഞ അഞ്ചാം തീയതി കുട്ടിയെ കൂട്ടിക്കൊണ്ടു വരുമ്പോൾ ശരീരമാകെ പാടുകൾ ഉണ്ടായിരുന്നതായും ചിക്കൻപോക്സ് വന്നതാണെന്ന് ശിശുഹോം പ്രവർത്തകർ പറഞ്ഞുവെന്നും അമ്മ അറിയിച്ചു.

കൊ​ട്ടി​യം വെൺ​മ​ണി​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ബാ​ലി​ക​യു​ടെ മാതാവ്. ഇ​വ​രു​ടെ ആ​ദ്യ വി​വാ​ഹ​ത്തിൽ ര​ണ്ട് മ​ക്ക​ളു​ണ്ട്. ഭർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​തോ​ടെ യു​വ​തി മ​റ്റൊ​രാ​ളു​ടെ കൂടെ എറണാകുളത്ത് താ​മ​സി​ച്ച് വ​രിക​യാ​യി​രു​ന്നു.ര​ണ്ടാം വി​വാ​ഹ​ത്തി​ലെ മകളാണ് പൊ​ള്ള​ലേ​റ്റ ബാ​ലി​ക. ​രണ്ടാം ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്നാണ് കുട്ടിയെ കാക്കനാട്ടെ ശിശുഭവനിൽ ഏൽപ്പിച്ചത്.

 മൂന്നാഴ്ച മുമ്പുള്ള പൊള്ളൽ

കുട്ടിയുടെ ശരീരത്തിലെ പൊള്ളലുകൾ മൂന്നാഴ്ചയോളം മുമ്പത്തേത് ആ​യ​തി​നാൽ നി​ര​വ​ധി മെ​ഡി​ക്കൽ പ​രി​ശോ​ധ​നക​ളും ഫോ​റൻ​സി​ക് പ​രി​ശോ​ധ​ന​യും ആ​വ​ശ്യ​മാ​ണെ​ന്ന് അധികൃതർ പ​റ​ഞ്ഞു. കു​ട്ടി​ക്ക് ചി​ക്കൻ​പോ​ക്‌​സ് വ​ന്ന അ​ട​യാ​ള​മാ​ണ് ശ​രീ​ര​ത്തി​ലു​ള്ള​തെ​ന്ന ശി​ശു​ഭ​വ​ന്റെ ക​ണ്ടെ​ത്തൽ സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​ണെന്ന നിഗമനത്തിലാണ് പൊലീസ്. കുട്ടിയുടെ അച്ഛൻ എന്നാണ് ഉപേക്ഷിച്ച് പോയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.