തിരുവനന്തപുരം: അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാമി തുരീയാമൃതാനന്ദ പുരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഷാഡ മാസത്തിലെ പൗർണമി ദിനത്തിലാണ് ഗുരുപൂർണിമ ദിനം ആഘോഷിക്കുന്നത്.
ഗുരുപാദുക പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. അർച്ചന, ഭജൻ, ആരതി, പ്രസാദവിതരണം എന്നിവയ്ക്കു ശേഷം സ്വാമി തുരീയാമൃതാനന്ദ പുരി ഗുരുപൂർണിമ ദിനസന്ദേശവും നൽകി. ആയിരക്കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.