sreenikethan
ചാത്തന്നൂർ ശ്രീനികേതൻ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിൽ നടന്ന മദ്യ - മയക്കുമരുന്ന് വിരുദ്ധ ശില്പശാലയും കുടുംബസംഗമവും എസ്. ലൈല ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ ശ്രീനികേതൻ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിൽ നടന്ന മദ്യ - മയക്കുമരുന്ന് വിരുദ്ധ ശില്പശാലയും കുടുംബസംഗമവും ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ മുൻ അംഗം കനകമ്മഅമ്മ ലഹരിവിമുക്ത കവിത ചൊല്ലി. പഞ്ചായത്ത് അംഗങ്ങളായ ഗിരികുമാർ,​ മൈലക്കാട് സുനിൽ,​ സുഭാഷ് പുളിക്കൽ,​ ഇഗ്നോ സ്റ്റഡി സെന്റർ കോ ഓർഡിനേറ്റർ ഡോ. വി. ശാന്തകുമാരി,​ ദേശീയ അവാർഡ് ജേതാവ് ഡോ. എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ഇന്ത്യയിലെ മികച്ച സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ അവാർ‌ഡ് ജേതാവായ ചാത്തന്നൂർ ശ്രീനികേതൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ വി. മഹേഷ് കുമാറിനെ ചടങ്ങിൽ അനുമോദിച്ചു. ശ്രീനികേതനിൽ സൗജന്യ ലഹരിവിമുക്ത ചികിത്സയും ഫാമിലി കൗൺസലിംഗും ആവശ്യമുള്ളവർ 9495995934,​ 9605007921.