congress
കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും പഠനോപകരണ വിതരണവും ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കണ്ണനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമവും പഠനോപകരണ വിതരണവും നടന്നു. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എൽ. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭകൾക്കുള്ള അവാർഡ് വിതരണം പി.എസ്.സി മുൻ അംഗം പ്രൊഫ. ഇ. മേരിദാസനും പഠനോപകരണ വിതരണം കെ.പി.സി.സി സെക്രട്ടറി ഷാനവാസ് ഖാനും നിർവഹിച്ചു. ചടങ്ങിൽ കണ്ണനല്ലൂർ സുനിൽ റോയി രചിച്ച 'ഞാനും' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. യു. വഹീദ, എ. നാസിമുദീൻ ലബ്ബ, കെ. രാധാകൃഷ്ണൻ നായർ, കെ. ഇബ്രാഹിംകുട്ടി, എ. അബൂബക്കർ കുഞ്ഞ്, കെ.ബി. ഷഹാൽ, ലാല ആറാട്ടുവിള, എ. ഷെമീർ ഖാൻ, പ്രവീൺ രാജ് എന്നിവർ സംസാരിച്ചു.