prathapvarmma
യു.ഡി.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ചാത്തന്നൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ മുൻ എം.എൽ.എ ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾ കേരളത്തിന് നാണക്കേട് ഉണ്ടാക്കിയെന്ന് മുൻ എം.എൽ.എ ഡോ. പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ യു.ഡി.എഫ്‌ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്‌മയുടെ ഭാഗമായി യു.ഡി.എഫ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രമസമാധാന പാലനത്തിന് നേതൃത്വം കൊടുക്കേണ്ട പൊലീസ് സേനയുടെ റാങ്ക്‌ ലിസ്റ്റിൽ കൊടും ക്രിമിനലുകൾ കടന്നുവരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ദേശീയസമിതി അംഗം രാജേന്ദ്ര പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ചാത്തന്നൂർ മുരളി, സുഭാഷ് പുളിക്കൽ, എം. സുന്ദരേശൻ പിള്ള, ചാക്കോ, രാമചന്ദ്രൻപിള്ള, എൻ. മഹേശ്വരൻ, സഹദേവൻ, സജിമ ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.