പരവൂർ: പൂതക്കുളം 4075-ാം നമ്പർ മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. മോഹൻദാസ് ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോയും അവാർഡും വിതരണം ചെയ്തു. നീറ്റ് എക്സാമിന് 427-ാം റാങ്ക് നേടിയ ആതിര, മെഡിസിനിൽ പി.ജി നേടിയ മിഥുൻമോഹൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ചികിത്സാ ധനസഹായവും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. മനോഹരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ യൂണിയൻ സെക്രട്ടറി ജി.ജെ. ജയമോഹൻ, കരയോഗം കമ്മിറ്റി അംഗം ആർ. ബൈജു എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി. ശ്രീകണ്ഠൻ നായർ സ്വാഗതം പറഞ്ഞു.