school
ഐക്കരക്കോണം എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം പുനലൂർ ലയൺസ് ക്ലബ് പ്രസിഡന്റ് എൽ.വി.ബാനർജി സ്കൂൾ വിദ്യാർത്ഥിനിക്ക് പത്രം നൽകി നിർവഹിക്കുന്നു. ക്ലബ് റീജിയണൽ ചെയർമാൻ സി.ജേക്കബ്, സെക്രട്ടറി ലയൺ പി.ബിനു, ട്രഷറർ പി.ബി.വേണു,കേരളകൗമുദി പുനലൂർ ലേഖകൻ ഇടമൺ ബാഹുലേയൻ, സ്കൂൾ സീനിയർ അസി.ശ്രീകല,അദ്ധ്യാപികമാരായ എൻ.ലിൻസ് അനിത, സുജാറാണി തുടങ്ങിയവർ സമീപം.

പുനലൂർ:കേരളകൗമുദി പത്രം വായിക്കുന്നതിലൂടെ കുട്ടികൾക്ക് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കാനും കൂടുതൽ അറിവ് ആർജ്ജിക്കാനും കഴിയുമെന്ന് പുനലൂർ ലയൺസ് ക്ലബ് റീജിയണൽ ചെയർമാനും റിട്ട.എൻജിനിയറുമായ സി.ജേക്കബ് പറഞ്ഞു. ഐക്കരക്കോണം എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻെറ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേരളകൗമുദി പത്രത്തിലെ പ്രാധാന്യമേറിയ വിഷയങ്ങളെ സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് മത്സരം ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനലൂർ ലയൺസ് ക്ലബ് പ്രസിഡന്റ് എൽ.വി.ബാനർജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ പി.ബിനു, ട്രഷറർ പി.ബി.വേണു, സ്കൂൾ പ്രിൻസിപ്പൽ പ്രിയദർശനി, സിനീയർ അസി.ശ്രീകല, സ്റ്റാഫ് സെക്രട്ടറി അനിത, കേരളകൗമുദി പുനലൂർ ലേഖകൻ ഇടമൺ ബാഹുലേയൻ, അദ്ധ്യാപകരായ ജയന്ത്കുമാർ, എസ്.ലിൻസി, ബിജുലാൽ, സുജാറാണി, ഷീജ,ദികേഷ്, കേരളകൗമുദി സർക്കുലേഷൻ ജീവനക്കാരായ ശ്രീകുമാർ, ബിജോയ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് എൽ.വി.ബാനർജി സ്കൂൾ വിദ്യാർത്ഥിനിക്ക് പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.പുനലൂർ ലയൺസ് ക്ലബാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്തത്.