006
ഇട്ടിവ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ .ഡി.എഫ്ന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ

കടയ്ക്കൽ: ഇട്ടിവ ഗ്രാമ പഞ്ചായത്തിൽ ഐ .എസ്.ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന്റെ മറവിൽ ഭരണ സമിതി 12 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് യു .ഡി.എഫിന്റെ നേതൃത്വത്തിൽ ധർണ നടന്നു. ഡി.സി.സി സെക്രട്ടറി ഡി. ചന്ദ്രബോസ് ഉദ്‌ഘാടനം ചെയ്തു. എസ്. സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വി.ടി.സിബി , വയല ശശി , വി.കെ. ഐസക്, ശ്രീകുമാർ, സൂസമ്മ വർഗീസ്, കല ജയരാജ്, ഷെമി, ഷാഹിദ, ഷൂജ, ജോബി കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു.