nedugnolam-hss
നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ് നടപ്പിലാക്കുന്ന 'വിശപ്പിന് ഒരു പൊതി ചോറ്' പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ സംഭരിച്ച പൊതിച്ചോറുകൾ വിതരണം ചെയ്യാൻ കൊണ്ടുപോകുന്നു

പരവൂർ: നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'വിശപ്പിന് ഒരു പൊതി ചോറ്' പദ്ധതിയുടെ ഭാഗമായി പൊതിച്ചോറുകൾ സംഭരിച്ച് നെടുങ്ങോലം ഗവ. രാമറാവു ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും വിതരണം ചെയ്തു. ജെ.ആർ.സി കോ ഓർഡിനേറ്റർ ജയന്തി നേതൃത്വം നൽകി.