navas
യു.ഡി. എഫ് ധർണ്ണ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയുന്നു

ശാസ്താംകോട്ട: പൊലീസിൽ തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായി സ്വയം സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സർക്കാരിനെ ആർ.എസ്.എസിന് പൊലീസ് ഒറ്റിക്കൊടുത്തു എന്ന് പറഞ്ഞ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശ പ്രകാരമാണ് പൊലീസ് തലപ്പത്ത് ബെഹ്റയെ നിയമിച്ചതെന്ന കാര്യം മറക്കരുതെന്നും ബിന്ദുകൃഷ്ണ വ്യക്തമാക്കി. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പി. രാജേന്ദ്രപ്രസാദ് , വൈ. ഷാജഹാൻ, തോമസ് വൈദ്യൻ, തുണ്ടിൽ നൗഷാദ്, പി.എം.സെയ്ദ് , സിജു കോശി വൈദ്യൻ, വൈ. നജീം , വി. രാജീവ് ഇടവനശ്ശേരി സുരേന്ദ്രൻ, ബിജു മൈനാഗപ്പള്ളി, കെ.ആർ. പ്രകാശ്, നൗഷാദ് എന്നിവർ സംസാരിച്ചു.