പരവൂർ: പരവൂർ - ചാത്തന്നൂർ റോഡിലും പരവൂർ പൊലീസ് സ്റ്റേഷൻ റോഡിലും പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികൾ റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴവച്ച് പ്രതിഷേധിച്ചു. തുടർന്ന് നടന്ന യോഗം നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവൂർ ഉദ്‌ഘാടനം ചെയ്തു. പരവൂർ മണ്ഡലം പ്രസിഡന്റ് പരവൂർ നസറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡെർവിൻ സ്റ്റെർവിൻ, രജിത്ത് രവീന്ദ്രൻ, റിയാസ്, സമീർ, ഷിഹാബുദ്ദീൻ, ബിജു, രവീന്ദ്രൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.