shibu
പള്ളിമൺ ഗവൺമെന്റ് എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് അയത്തിൽ അൻസർ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. ബി പ്രസാദ്,ഷിബുറാവുത്തർ, ഗോപാലകൃഷ്ണൻ, സലിം, ഗോകുൽ മഠത്തിൽ, വിവേകാനന്ദൻ എന്നിവർ സമീപം

കൊല്ലം: ജനമിത്രം ഇന്റർനാഷണൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്, കേരള മനുഷ്യാവകാശ സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ പള്ളിമൺ ഗവ. എൽ.പി സ്‌കൂളിൽ

വിദ്യാർത്ഥികൾക്കായി സൗജന്യ ദാഹജല പ്ലാന്റ് സ്ഥാപിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എസ്. ദീപ അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ മുഖ്യപ്രഭാഷണം നടത്തി. ജനമിത്രം ട്രസ്റ്റ് ചെയർമാൻ ബി. പ്രസാദ് സ്വാഗതം പറഞ്ഞു.

പഠനോപകരണ വിതരണത്തിന് ജനമിത്രം രക്ഷാധികാരി കണ്ണനല്ലൂർ നൗഷാദ്, ജനറൽ സെക്രട്ടറി ബീന ക്‌ളീറ്റസ്, സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഗോകുൽ മഠത്തിൽ എന്നിവർ നേതൃത്വം നൽകി. പ്രഥമാദ്ധ്യാപകൻ എൽ. ഗോപാല കൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് എസ്. വിവേകാനന്ദൻ, അദ്ധ്യാപകരായ രേഷ്മ വിജയൻ, അഷ്മിത, മേരി ഡൈനി, ഫ്രാൻസിസ്, ശാരിക, ലാലി ബാബു എന്നിവർ സംസാരിച്ചു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി എസ്. സലിം നന്ദി പറഞ്ഞു.