ഏരൂർ: ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെയും ഏരൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും പ്രതിഷേധിച്ച് കോൺഗ്രസ് ഏരൂർ, ആയിരനല്ലൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരൂർ ഗ്രാമ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. ഏരൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.ടി. കൊച്ചുമ്മച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ മുൻ എം.എൽ.എ പുനലൂർ മധു ഉദ്ഘാടനം ചെയ്തു. എം. ബഷീർ, സൈമൺ അലക്‌സ്, ഏരൂർ സുഭാഷ്, സഞ്ജയ്ഖാൻ, സി.ജെ. ഷോം, പി.ബി. വേണുഗോപാൽ, പത്തടി സുലൈമാൻ, സുന്ദരേശൻ, നിസാം, ഷാലു അനിൽ കുമാർ, ഹരിത അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.