ഡാളസ്: പുല്ലാട് തുണ്ടിയിൽ പരേതനായ ടി.വി. വർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ (92) ഡാളസിൽ നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഡാളസ് ഫസ്റ്റ് യുണൈറ്റഡ് ചർച്ചിൽ ശാരോൺ ഫെലോഷിപ്പ് പള്ളിയുടെ ആഭിമുഖ്യത്തിൽ. മക്കൾ: തോമസ് വർഗീസ് (പുനലൂർ), പരേതനായ ഫിലിപ്പ് വർഗീസ്, ജേക്കബ് വർഗീസ്, ജോൺ വർഗീസ്, ആനിരാജു (മൂവരും യു.എസ്.എ). മരുമക്കൾ: ജോയ്സ് ജേക്കബ്, ഷേർളി ജോൺ, ലൗലി ഫിലിപ്പ്, രാജു ജോൺ (നാല്പേരും യു.എസ്.എ), സൂസൻ തോമസ് (പുനലൂർ).