എഴുകോൺ: സർക്കാരും സി.പി.എം നേതൃത്വവും ചെയ്യുന്ന കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന മാദ്ധ്യമങ്ങളേയും ഉദ്യോഗസ്ഥരേയും കുറ്റക്കാരാക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗവും മുൻ എം.എൽ.എയുമായ എഴുകോൺ നാരായണൻ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി. ഗണേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ, ലായേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. സജീവ് ബാബു, യൂത്ത് കോൺഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുരുകദാസൻ നായർ, ടി.പ്രസന്നകുമാർ, ബിജു എബ്രഹാം , സി. രാജ്മോഹൻ, അജു മാത്യു പണിക്കർ, ഭക്തവത്സലൻ, ഇരുമ്പനങ്ങാട് ബാബു, കോശി ജോർജ്ജ്, സുനിൽകുമാർ, പാറക്കടവ് ഷറഫ്, അലക്സ് വർഗീസ്, ബാബു മണിയനാംകുന്നിൽ, എച്ച്.എസ്. കനകദാസ്, രേഖ ഉല്ലാസ്, സുഹുർബാൻ തുടങ്ങിയവർ സംസാരിച്ചു.