bus
പുനലൂർ-പത്തനാപുരം പാതയിലെ നെല്ലിപ്പള്ളി ഗവ.പോളിടെക്നിക്ക് കോളേജിന് സമീപം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും, പിക്കപ്പ് വാനും കൂട്ടിയിടിച്ചപ്പോൾ.

പുനലൂർ: പുനലൂർ - പത്തനാപുരം പാതയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ പുനലൂരിന് സമീപത്തെ നെല്ലിപ്പള്ളി ഗവ. പോളിടെക്നിക് കോളേജിന് മുന്നിലായിരുന്നു അപകടം. കോട്ടയത്ത് നിന്ന് തെങ്കാശിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിർ ദിശയിൽ നിന്നെത്തിയ പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. തുടർന്ന് ബസ് ജീവനക്കാർ പരിക്കേറ്റ ഡ്രൈവറെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകട കാരണമെന്ന് സമീപവാസികൾ പറയുന്നു. അപകടത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു.