ഓച്ചിറ: ഇടതുഭരണം പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആൾമാറാട്ടം നടത്തിയും വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചും അനർഹർ റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തുമ്പോൾ മിടുക്കർ പിന്തള്ളപ്പെടുകയാണ്. മണ്ഡലം ചെയർമാൻ ആർ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ, എസ്.എം. ഇക്ബാൽ, ജി. യതീഷ്, എം. എസ്. ഷൗക്കത്ത്, ക്ലാപ്പന ഷിബു, അഹമ്മദ് കബീർ, സുരേഷ് ബാബു, കെ.വി. സൂര്യകുമാർ, എ. ഷാനവസ്, ഷീലാ സരസൻ, സി.എം. ഇക്ബാൽ, ജി. ബിജു, റഷീദാ ബീവി, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.