c
വൈദ്യുതി ചാർജ് വർദ്ധനയ്ക്കെതിരെ ആർ.എസ്.പി, ആർ.വൈ.എഫ് പ്രവർത്തകർ ചൂട്ടു കത്തിച്ച് പ്രകടനം നടത്തുന്നു

കുന്നത്തൂർ: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ആർ.എസ്.പി, ആർ.വൈ.എഫ് പ്രവർത്തകർ ഭരണിക്കാവിൽ ചൂട്ടുകത്തിച്ച് പ്രകടനം നടത്തി. സിനിമാപറമ്പിൽ നിന്ന് ആരംഭിച്ച പ്രകടനം ഭരണിക്കാവിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധയോഗം ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം ഇടവനശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. മുസ്തഫ, പാങ്ങോട് സുരേഷ്, കെ.ജി. വിജയദേവൻ പിള്ള, ഉല്ലാസ് കോവൂർ, തുണ്ടിൽ നിസാർ, സൈമൺ ഗ്രിഗറി, വിജയചന്ദ്രൻ നായർ,നവാസ് ചേമത്തറ, ആർ. രാജീവ്, സുഭാഷ് എസ്. കല്ലട, ഷിബു ചിറക്കട, ശ്യാംദേവ് മൺറോ തുടങ്ങിയവർ പങ്കെടുത്തു.