c
യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പോരുവഴി പഞ്ചായത്ത് ഓഫീസ് ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പഞ്ചായത്തിരാജ് സ്വപ്നങ്ങൾ പിണറായി സർക്കാർ തകർക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ ആരോപിച്ചു. പോരുവഴി പഞ്ചായത്തിലെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചും പഞ്ചായത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് പോരുവഴി മണ്ഡലം കമ്മിറ്റി നടത്തിയ പഞ്ചായത്തോഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഘുറൈഷി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.കെ. രവി, വൈ. ഷാജഹാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, മണ്ഡലം പ്രസിഡന്റുമാരായ നാസർ കിണറുവിള, സദാശിവൻ പിള്ള, ഉല്ലാസ്, മാത്യൂ എന്നിവർ സംസാരിച്ചു.