bjp
ബി.ജെ.പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ബോർഡ് സബ് എൻജിനിയറെ ഉപരോധിക്കുന്നു

ചവറ: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ഇലക്ട്രിസിറ്റി ബോർഡ് സബ് എൻജിനിയറെ ഉപരോധിച്ചു. 9006 കോടി രൂപ അധികവരുമാനം കിട്ടുന്നതാണ് ഇപ്പോഴത്തെ ചാർജ് വർദ്ധനവ്. 900 കോടി രൂപയുടെ ചെലവ് വൈദ്യുതി വകുപ്പ് പറയുന്നില്ല. തീർത്തും അശാസ്ത്രീയമായ യൂണിറ്റ് നിരക്ക് വർദ്ധനവിനെതിരെ ശക്തമായ അന്വേഷണം വേണം. വൈദ്യുതി ബോർഡിലെ സംവിധാനങ്ങൾ നവീകരിച്ച് അപകട മരണങ്ങൾ ഒഴിവാക്കണമെന്ന് മണ്ഡലം പ്രസിഡന്റ് വെറ്റമുക്ക് സോമൻ ആവശ്യപ്പെട്ടു. ചവറ പഞ്ചായത്ത് സമിതി പ്രസിഡന്റ് പാട്ടത്തിൽ ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് വെറ്റമുക്ക് സോമൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ശരവണൻ, രാധാകൃഷ്ണൻ, ഭദ്രൻ, ജയപ്രകാശ്, രാഹുൽ കൃഷ്ണൻ, ഡോ. ശ്രീകുമാർ, ശശി താമരാൽ, ശിവദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.