hss
പടിഞ്ഞാറേ കല്ലട ഗവൺമെന്റ് എച്ച്.എസ്.എസ്സിൽ നടന്ന ബോധവൽക്കരണ ക്ലാസിൽ ശാസ്താംകോട്ട പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി. പ്രശാന്ത് സംസാരിക്കുന്നു

പടിഞ്ഞാറേ കല്ലട : സ്കൂൾ കുട്ടികൾക്കായി പടിഞ്ഞാറേ കല്ലട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ശാസ്താംകോട്ട പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി. പ്രശാന്താണ് ക്ലാസ് നയിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും നിലവിലുള്ള കോടതി നിയമങ്ങളെപ്പറ്റിയും അദ്ദേഹം ക്ലാസെടുത്തു. ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ച് അപകടങ്ങളിൽപ്പെടുന്ന കുട്ടികളിൽ 70 ശതമാനവും മരണപ്പെടുന്നത് തലയ്ക്കു പിന്നിൽ ഏൽക്കുന്ന ക്ഷതം മൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്കൂൾ പ്രിൻസിപ്പൽ സജിത, പി.ടി.എ പ്രസിഡന്റ്‌ അജി എന്നിവർ സംസാരിച്ചു.