പത്തനാപുരം: അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ
വിവരസാങ്കേതിക വിദ്യയെ വായനാലോകവുമായി ബന്ധിപ്പിക്കുന്ന നാഷണൽ ഡിജിറ്റൽ ലൈബ്രറി ക്ലബിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.ബി. മൃദുല നായർ നിർവഹിച്ചു.
പി.എൻ. പണിക്കർ ഫൗണ്ടേഷനുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക, വിവരശേഖരണം, ആശയസംവാദം അടക്കമുള്ള പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യുക എന്നിവയാണ് ലക്ഷ്യം. ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഏകോപനങ്ങളെക്കുറിച്ചും നടന്ന ശില്പശാലയിൽ പി.എൻ. പണിക്കർ സ്റ്റേറ്റ് റിസോഴ്സ്‌പേഴ്സൺ അതുൽ ലാൽ ക്ലാസെടുത്തു. അദ്ധ്യാപകരായ തേജസ് നമ്പൂതിരി, ശരത് ചന്ദ്രബാബു, ലൈബ്രേറിയൻ മധു തുടങ്ങിയവർ സംസാരിച്ചു.