പുനലൂർ: ഇടമൺ വി.എച്ച്സ്.എസിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് വേണ്ടി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ് ആരംഭിച്ചു. തെന്മല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജി. അനിൽകുമാർ പദ്ധതി അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി വി.ജെ. സുരേഷ്, അദ്ധ്യാപകൻ ജോബി ലൂക്ക് എന്നിവർ സംസാരിച്ചു. എച്ച്.എം കെ.എസ്.ജയ സ്വാഗതവും കൈറ്റ് മിസ്ട്രസ് എ.ജെ. അശ്വതികുട്ടി നന്ദിയും പറഞ്ഞു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ നന്ദന സുനിൽ, ആസിയ എസ്. സലീം, ഫേബ സൂസൻ ജോബി, മാളവിക എന്നിവർ ക്ലാസ് നയിച്ചു.