പുനലൂർ:അഞ്ചലിൽ നിന്നും പുനലൂരിലേക്ക് വന്ന സ്വകാര്യ ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ പണം കവരാൻ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശിനികളായ പത്മിനി ( 48),മഞ്ജു(46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബസ് പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. പുറകിൽ നിന്ന നാടോടികൾ ബാഗ് തുറന്ന് പണം കവരാൻ ശ്രമിക്കുന്നത് അവർ കണ്ടു ബഹളംവച്ചു. മറ്റ് യാത്രക്കാർ നാടോടികളെ പിടി കൂടി ബസ് ഡിപ്പോയിലെ പൊലീസ് ഔട്ട് പോസ്റ്റിൽ ഏൽപ്പിച്ചു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.