കൊല്ലം: ഞാറ്റുപാട്ടിന്റെ അകമ്പടിയോടെ പട്ടത്താനം ഗവ.എസ്.എൻ.ഡി.പി യു.പി സ്‌കൂളിലെ കുട്ടിക്കർഷകർ ഞാറുനട്ട് പുതുതലമുറയ്‌ക്ക് മാതൃകയായി. സംസ്ഥാന കൃഷിവകുപ്പിന്റെ പദ്ധതി പ്രകാരം സ്‌കൂളിലെ പഠന പ്രോജക്ടിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ കർഷകവേഷത്തിൽ അണിനിരന്ന് സ്‌കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വളപ്പിൽ നെൽകൃഷിയും വിഷരഹിത പച്ചക്കറികൃഷിയും ആരംഭിച്ചു.
പി.ടി.എ പ്രസിഡന്റ് ജി. സിന്ദിർലാൽ, വടക്കേവിള കൃഷി ഓഫീസർ അർച്ചന, അസി. കൃഷി ഓഫീസർ പ്രകാശ്, സീനിയർ അദ്ധ്യാപിക എമിലിൻ ഡൊമിനിക്, കെ.വി. ലൗജ എന്നിവർ നേതൃത്വം നൽകി.