പത്തനാപുരം: കൊട്ടിയം ബസ് സ്റ്റോപ്പിന്റെ പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന 70 വയസിലധികം തോന്നിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള വയോധികനെ ഗാന്ധിഭവൻ ഏറ്റെടുത്തു. ഭക്ഷണം കഴിക്കാതെ കാലിൽ വ്രണവുമായി കിടക്കുന്ന വയോധികന്റെ വിവരം കെ.ജെ.സി.സി സംസ്ഥാന ട്രഷറർ തഴുത്തല ദാസാണ് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസറെ അറിയിച്ചത്. അദ്ദേഹം കളക്ടറെ വിവരമറിയച്ചതിനെ തുടർന്ന് കളക്ടർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് കൊട്ടിയം പൊലീസിന്റെ ചുമതലയിൽ ഈ വയോധികനെ ഗാന്ധിഭവനിലെത്തിച്ചത്.