ksta
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉയർത്തി കെ.എസ്.ടി.എ നേതൃത്വത്തിൽ അദ്ധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്ക് നടത്തിയ മാർച്ച്

 പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കണം

 അദ്ധ്യാപകരുടെ വൻ പങ്കാളിത്തം

കൊല്ലം: പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉയർത്തി കെ.എസ്.ടി.എ നേതൃത്വത്തിൽ അദ്ധ്യാപകർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി. കൊല്ലം ടൗൺ യു.പി.എസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറു കണക്കിന് അദ്ധ്യാപകർ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ഉദ്ഘാടനം ചെയ്‌തു.

ജില്ലാ പ്രസിഡന്റ് ആർ.ബി.ശെെലേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ബദറുന്നിസ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ബാബു, ബി.സതീഷ്ചന്ദ്രൻ, ജില്ലാ സെക്രട്ടറി ജി.കെ.ഹരികുമാർ, ജില്ലാ ട്രഷറർ എ.ഗ്രഡിസൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.മാത്യൂസ്, ടി.ആർ.മഹേഷ്, എസ്.സബിത, അജിതകുമാരി എന്നിവർ പ്രസംഗിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ശക്തിപകരുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, വിദ്യാഭ്യാസ മേഖലയ്‌ക്കുളള കേന്ദ്രവിഹിതം വർദ്ധിപ്പിക്കുക, കലാകായിക പ്രവൃത്തി പരിചയ അദ്ധ്യാപക തസ്‌തികകൾ എല്ലാ മേഖലകളിലും സൃഷ്ടിക്കുക തുടങ്ങി 36 ആവശ്യങ്ങളാണ് കെ.എസ്.ടി.എ ഉന്നയിച്ചത്.