kollam-corporation
കൊല്ലം കോർപ്പറേഷൻ മർച്ചന്റ്സ് അസോസിയേഷൻ രൂപീകരിച്ച ക്രിസ്റ്റി ആൽബി ഫൗണ്ടേഷൻ എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം കോർപ്പറേഷൻ മർച്ചന്റ്സ് അസോസിയേഷൻ രൂപീകരിച്ച ക്രിസ്റ്റി ആൽബി ഫൗണ്ടേഷൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജി. ഗോപകുമാർ സാമ്പത്തിക സഹായ വിതരണം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.സി.എം.എ പ്രസിഡന്റ് ഹാജി എസ്. അബ്ദുൽ സലീം അദ്ധ്യക്ഷത വഹിച്ചു.

വർക്കിംഗ് പ്രസിഡന്റ് എ. ഷറഫുദ്ദീൻ,​ ജനറൽ സെക്രട്ടറി ബിജു വിജയൻ,​ വൈസ് പ്രസിഡന്റ് നൗഷർ റാവുത്തർ,​ എ.കെ.ഡി.എ ജില്ലാ പ്രസിഡന്റ് വേണുഗോപാൽ നായർ,​ ആർ.എം.എ പ്രസിഡന്റ് പിഞ്ഞാണിക്കട നജീബ് എന്നിവർ സംസാരിച്ചു.