പുനലൂർ: ഉന്നത വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഈഴവ സമുദായത്തിലെ വിദ്യാർത്ഥികൾക്ക് പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. യൂണിയൻ അതിർത്തിയിലെ ശാഖാ യോഗങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, സെക്രട്ടറി ആർ. ഹരിദാസ്, യോഗം ഡയറക്ടർമാരായ ജി. ബൈജു, എൻ. സതീഷ്‌കുമാർ, യൂണിയൻ കൗൺസിലർമാരായ സന്തോഷ് ജി. നാഥ്, എൻ. സുന്ദരേശൻ, എബിൻ, ബിനിൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ, കെ.വി. സുഭാഷ്ബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ബി. ശാന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.