കൊല്ലം: ജില്ലയിൽ ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും പുന:ക്രമീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
പുന:പരിശോധനാ ക്യാമ്പും
മുദ്രവയ്പ്പും ഇന്ന്
കൊല്ലം:കല്ലുവാതുക്കൽ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന അളവ്തൂക്ക ഉപകരണങ്ങളുടെ വാർഷിക പുന:പരിശോധനാ ക്യാമ്പും മുദ്രവയ്പ്പും ജൂലായ് 22ന് രാവിലെ 10.30 മുതൽ ഒന്നുവരെ നടയ്ക്കൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നടക്കും. ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ പരിധിയിലുള്ള അളവ്തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധന ക്യാമ്പ് അന്നേദിവസം ഉച്ചകഴിഞ്ഞ് 2.15 മുതൽ നാലുവരെ ആദിച്ചനല്ലൂർ ഫാർമേഴ്സ് ബാങ്കിലും നടക്കും. വിശദ വിവരങ്ങൾ 8281698023 നമ്പരിൽ ലഭിക്കും.
ഐ. ടി. ഐ പ്രവേശനം
കൊല്ലം:മനയിൽകുളങ്ങര ഗവൺമെന്റ് വനിത ഐ. ടി. ഐയിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, ഇന്റീരിയൽ ഡെക്കറേഷൻ ആന്റ് ഡിസൈനിംഗ്, ഡ്രസ് മേക്കിംഗ്, ഫുഡ് പ്രോസസിംഗ് എന്നീ ട്രേഡുകളിലെ മൂന്നാംഘട്ട കൗൺസലിംഗും പ്രവേശനവും ജൂലായ് 26ന് രാവിലെ എട്ടു മുതൽ നടക്കും. ടി സി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, ആധാർ, പ്രവേശന ഫീസ് എന്നിവ സഹിതം ഹാജരാകണം.