ഓയൂർ: പാരിപ്പള്ളി, കൊട്ടാരക്കര, അഞ്ചൽ, കൊട്ടിയം, റൂട്ടുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഓയൂരിൽ ഏകദിന ഉപവാസവും ധർണയും നടത്തി. ഡി.സി.സി മുൻ പ്രസിഡന്റ് ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു വെളിനല്ലൂർ മണ്ഡലം പ്രസിഡന്റ് ബിപിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എസ്. പ്രദീപ്, എസ്.എസ്. ശരത്, പി.ആർ. സന്തോഷ്, രുഗ്മണി പ്രകാശ്, ജി. ഹരിദാസ്, ജയിംസ് എൻ. ചാക്കോ എന്നിവർ സംസാരിച്ചു. സിനു, അനീസ്, മുഹമ്മദ് നിഷാദ്, ലിജോ ജോസ്, അതുൽനാഥ്, എസ്.എസ്. ദേവിക, എസ്.എസ്. ദർശന, അനന്തു എന്നിവർ നേതൃത്വം നല്കി.