കൊല്ലം: നവീന വ്യാപാര ശൈലികൾ ഏറ്റെടുക്കണമെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. ആൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ജസ്റ്റിൻ പാലത്ര, പി.സി. നടേശൻ, പി.വി. തോമസ് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ദിൽഷാദ്, എസ്. രാമാനുജം, സതീഷ് കുമാർ, കെ. വിജയചന്ദ്രൻ, എസ്. ജനാർദ്ദനൻ, ജി. സ്വാമിനാഥൻ, അനിൽകുമാർ, ഗിരീഷ്, സുഭാഷ് പറക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇ. അബ്ദുൾ റസാക്ക് രാജധാന സ്വാഗതവും പി.സി. കുര്യാക്കോസ് നന്ദിയും പറഞ്ഞു.