കൊല്ലം:പാരിപ്പള്ളി വലിയ കൂനമ്പായിക്കുളത്തമ്മ എൻജിനീയറിംഗ് കോളേജിലെ പ്രവേശനോത്സവം എ.പി.ജെ.അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ ഉദ്ഘാടനം ചെയ്തു. എൻജിനീയറിംഗ് എന്നത് കേവലം ഒരു തൊഴിലധിഷ്ഠിത ബിരുദമായി കാണാതെ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കാൻ ഉതകുന്ന നവീന ആശയങ്ങൾ ഒരോ വിദ്യാർത്ഥിയിൽ നിന്നും ഉണ്ടാകണമെന്ന് വൈസ്ചാൻസലർ പറഞ്ഞു.
ട്രസ്റ്റ് സെക്രട്ടറി പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.റ്റി.ജി.അൻസലംരാജ്, ഡോ.ബെന്നിജോസഫ് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ, ട്രഷറർ ഡി.ചന്ദ്രശേഖരൻ, വിവധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് സെക്രട്ടറി പി.ബൈജു ഡോ.രാജശ്രീക്ക് കോളേജിന്റെ വക ഉപഹാരം നൽകി. പ്രൊഫ. ചാണ്ടപ്പിള്ള പണിക്കർ നന്ദി പറഞ്ഞു.