കൊല്ലം: കഴിഞ്ഞ ദിവസത്തെ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാഞ്ഞാവെളി തിനവിള താഴതിൽ മുഹമ്മദ് കുഞ്ഞിന്റെ മതിൽ ഇടിഞ്ഞുവീണു. സമീപവാസിയായ സതീശന്റെ വീടിന്റെ കുളിപ്പുരയും തകർന്നു. ഉയർന്നപ്രദേശമായതിനാൽ വീണ്ടും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള ഭീതിയിലാണ് പ്രദേശവാസികൾ.