mayar-
റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ടായ വേസ്റ്റ് മാനേജ്‌മെന്റിന്റെ ഭാഗമായി( റീച്ച്) കൊല്ലം കോർപ്പറേഷനുമായി സഹകരിച്ചു കൊണ്ട് 1500 കുടുംബങ്ങളിൽ കിച്ചൺ ബിൻ കൊടുക്കുന്നതിന്റെ ധാരണാ പത്രം മേയർ അഡ്വ. വി. രാജേന്ദ്രബാബു ക്ലബ് പ്രസിഡന്റ് എസ്. ചന്ദ്രന് കൈമാറുന്നു.

കൊല്ലം: റോട്ടറിയുടെ ഈ വർഷത്തെ ഡിസ്ട്രിക്ട് പ്രോജക്ടായ വേസ്റ്റ് മാനേജ്‌മെന്റിന്റെ (റീച്ച്) ഭാഗമായി റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ വെസ്റ്റ് എൻഡ് കൊല്ലം കോർപ്പറേഷനുമായി സഹകരിച്ചു കൊണ്ട് തേവള്ളി, കന്റോൺമെന്റ്, പട്ടത്താനം, വടക്കുംഭാഗം, ഉളിയക്കോവിൽ എന്നീ അഞ്ചു ഡിവിഷനുകളിലെ 1500 വീടുകളിലായി ജൈവ മാലിന്യ സംസ്കരണത്തിന് കിച്ചൺ ക്യാബിനറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. ഇതിന്റെ ഭാഗമായി കൊല്ലം മേയർ അഡ്വ. വി. രാജേന്ദ്രബാബു, ക്ലബ് പ്രസിഡന്റ് എസ്. ചന്ദ്രൻ, മുൻ ഗവർണർമാരായ കെ.പി. രാമചന്ദ്രൻ നായർ, ഡോ.ജി.എ. ജോർജ്ജ്, സെക്രട്ടറി വൈ. തങ്കച്ചൻ, മുൻ അസി. ഗവർണർ വിജു വിജയരാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ധാരണ പത്രം ഒപ്പിട്ട് കൈമാറി.